മലപ്പുറം : മയക്കു ഗുളികകൾ നൽകാത്തതിന് ഡോക്ടർക്ക് നേരെ കത്തി വീശി യുവാവ്. പൊന്നാനി താലൂക്ക് ആശുപത്രിയിലാണ് സംഭവം. അമിതശേഷിയുള്ള മയക്കുളികകൾ എഴുതി തരണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ചൊവ്വാഴ്ച രാത്രി 12 മണിയോടുകൂടി ആശുപത്രിയിൽ എത്തിയത്.
എന്നാൽ ഡോക്ടറുടെ കുറിപ്പില്ലാതെ ഇല്ലാതെ ഈ മരുന്നുകൾ തരാനാവില്ലെന്ന് ഡോക്ടർ പറഞ്ഞു. ഇതോടെയാണ് യുവാവ് കത്തി കാണിച്ച് ഭീഷണി മുഴക്കിയത്. കുറച്ചുനേരം ബഹളമുണ്ടാക്കിയതിന് ശേഷം യുവാവ് തിരികെ മടങ്ങി.
യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെയെത്താറുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് പൊന്നാനി പൊലീസിൽ പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: