ന്യൂദല്‍ഹി: പാരീസ് പാരാലിംപിക്സില്‍ ഭാരതത്തിനായി മെഡല്‍ നേടിയ പാരാ അത്ലറ്റുകള്‍ക്ക് സമ്മനം പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സ്വര്‍ണം നേടിയ താരങ്ങള്‍ക്ക് 75 ലക്ഷം രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്. വെള്ളി ജേതാക്കള്‍ക്ക് 50 ലക്ഷം. വെങ്കലം നേടിയവര്‍ക്ക് 30 ലക്ഷം രൂപയും നല്‍കും.
മെഡല്‍ ജേതാക്കള്ക്കൊരുക്കിയ സ്വീകരണ ചടങ്ങിലാണ് മന്ത്രി സമ്മാനത്തുക പ്രഖ്യാപിച്ചത്. ചരിത്രത്തിലെ എക്കാലത്തെയും മികച്ച നേട്ടത്തോടെയാണ് പാരീസില്‍ നിന്നും ഭാരത താരങ്ങള്‍ തിരിച്ചെത്തിയത്.
2016 പാരാലിംപിക്സില്‍ വെറും നാല് മെഡലുകള്‍ മാത്രം നേടിയ ഭാരതം കഴിഞ്ഞ തവണ ടോക്കിയോയില്‍ അഞ്ച് സ്വര്‍ണം അടക്കം 19 മെഡലുകളാണ് നേടിയത്. ഇത്തവണ പാരീസില്‍ ആ സ്ഥാനത്ത് 29 മെഡലുകളാണ് നേടിയത്. ഏഴ് സ്വര്‍ണം ഒമ്പത് വെള്ളി, 13 വെങ്കലം എന്നിവയാണുള്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: