തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ക്കുവേണ്ടി വലിയ തുക ബഡ്ജറ്റ് ഉണ്ടാക്കി അതുവഴി കോടികള്‍ തട്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്.
ഈ നാടിന്റെ ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ടതാണ് ശബരിമലയിലെ ഭസ്മക്കുളം. യാതൊരു പ്രയോജനവും ഇല്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി നിര്‍മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ പേരില്‍ അഴിമതി നടത്താനാണ് ഭസ്മക്കുളത്തിന്റെ സ്ഥാനം മാറ്റുന്നതെതെന്നും കുമ്മനം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടലുണ്ടാക്കി. കേരളത്തില്‍ ഇങ്ങനെ സംഭവിക്കുന്നു എന്നത് ആശ്ചര്യപ്പെടുത്തുന്നു. സര്‍ക്കാര്‍ ഇരകള്‍ക്ക് വേണ്ടിയല്ല വാദിക്കുന്നത്. നാലര വര്‍ഷം ഹേമ കമ്മിറ്റി പൂഴ്ത്തി വെച്ചിട്ട് അതേപ്പറ്റി ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയുന്നത്. മുഖ്യമന്ത്രിയുടെ നടപടി അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: