വയനാട്: കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ രണ്ട് ഉരുൾപൊട്ടലിൽ മരണ സംഖ്യ 120 ആയി. മേപ്പാടിക്കടുത്തുള്ള ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചു പോകുകയും ചെയ്തിട്ടുണ്ട്.
ഇനിയും നിരവധി ആളുകൾ ദുരന്ത ഭുമിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. പരിക്കേറ്റ 100-ൽ അധികം ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: