ന്യൂദല്‍ഹി: ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിമാനത്താവളത്തിലെ റണ്‍വേ ഏരിയയ്ക്ക് സമീപം ഡ്രോണ്‍, ലേസര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്. 144 പ്രഖ്യാപിച്ച് ദല്‍ഹി പോലീസ് ഉത്തരവിറക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെ സാഹചര്യവും അടുത്ത പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിവിഐപികളുടെ വിമാനം എത്തുന്നതും പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍. ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവിന്റെ കാലാവധി ജൂലൈ 30 വരെയാണ്.
ഡ്രോണുകളും ലേസറുകളും പൈലറ്റിന്റെ ശ്രദ്ധ തെറ്റിക്കുകയും സുരക്ഷാ ഭീഷണി ഉണ്ടാക്കുകയും ചെയ്യാറുണ്ടെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.
വിമാനത്താവള പരിസരത്ത് ഡ്രോണുകള്‍ക്കും നിയന്ത്രണമുണ്ട്. പാരാഗ്ലൈഡറുകള്‍ ഉള്‍പ്പടെയുള്ളവ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വോട്ടെണ്ണല്‍ ദിനത്തോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് എന്ന് ദല്‍ഹി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: