പത്തനംതിട്ട: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയുള്ള വ്യാജ ഫോണ്‍ കോളും സൈബര്‍ തട്ടിപ്പുകളും പ്രതിരോധിക്കാന്‍ ട്രൂ കോളര്‍ എഐ കോള്‍ സ്കാനര്‍ പുറത്തിറക്കുന്നു. വ്യാജ കോളുകളുടെ ചതിക്കുഴിയില്‍ വീഴുന്നവര്‍ക്ക് ഇതൊരു പ്രതിരോധ കവചമായി മാറുമെന്നുറപ്പാണ്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇപ്പോള്‍ ആര്‍ക്കു വേണമെങ്കിലും വ്യാജ കോള്‍ വിളിക്കാന്‍ കഴിയുന്ന സ്ഥിതിയാണ്. പലരും ഈ കോളുകളില്‍ വീണു പോകുന്നുമുണ്ട്.
എന്നാല്‍ ട്രൂ കോളറിന്റെ പുതിയ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് അതീവ സുരക്ഷ നല്‍കും. എഐ കോള്‍ സ്കാനര്‍ പുതിയ അപ്ഡേഷനായി എത്തിയാല്‍ ഒരു ക്ലിക്കില്‍ സ്കാനര്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. സ്കാനര്‍ സ്വയമേവ ഇന്‍കമിങ് കോളിന്റെ കുറച്ചു ഭാഗവും ശബ്ദവും റെക്കോര്‍ഡ് ചെയ്യും.
ആര്‍ട്ടിഫിഷ്യല്‍ സാങ്കേതികത ഉപയോഗിച്ചുതന്നെ കോളിലെ ശബ്ദത്തെ വിലയിരുത്തുകയും യഥാര്‍ത്ഥ മനുഷ്യ ശബ്ദമാണോ എഐ ഉപയോഗിച്ചുള്ള വ്യാജ കോളാണോ എന്ന് തിരിച്ചറിയുകയും ചെയ്യും. ഇതിന ഏതാനും നിമിഷങ്ങളേ വേണ്ടിവരൂ. നിലവില്‍ അമേരിക്കയിലെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ട്രൂ കോളര്‍ ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ ഭാരതത്തിലെ ഫോണുകളിലേക്കും അധികം വൈകാതെ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: