തെരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇതര സംസ്ഥാനങ്ങളിലെ പ്രചരണത്തിലേക്ക് ശ്രദ്ധയൂന്നുമ്പോള്‍ ഇന്‍ഡി മുന്നണി നേതാക്കള്‍ കെട്ടിയോളും കുട്ടികളുമായി ടൂറ് പോകുന്നത് ചര്‍ച്ചയാകുന്നു.
മത്സരിച്ചിട്ട് തന്നെ കാര്യമില്ലെന്ന മട്ടിലാണ് പല മുതിര്‍ന്ന നേതാക്കളുടെയും പെരുമാറ്റമെന്നാണ് ഉയരുന്ന ആക്ഷേപം. റായ്ബറേലിയില്‍ പത്രിക നല്കി മടങ്ങിയ ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഇതേവരെ മണ്ഡലത്തില്‍ തിരിഞ്ഞുനോക്കിയിട്ടില്ല. പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴും മുത്തച്ഛന് ഫിറോസ് ഗാന്ധിയുടെ ശവകുടീരം സന്ദര്‍ശിച്ചില്ല എന്നതും റായ്ബറേലിക്കാര് ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുന്നു.
ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ, നടന് ശരത് കുമാര്‍, നടി ഖുശ്ബു, കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ നേതാക്കളെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണങ്ങളില്‍ സജീവമാണ്.
ഇന്‍ഡി മുന്നണിയുടെ നേതാവും സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഭാര്യയെയും മക്കളെയും കൊച്ചുമക്കളെയും കൂട്ടി ഈ സമയത്ത് വിദേശത്ത് വിനോദസഞ്ചാരത്തിന് പോയിരിക്കുന്നു. ഇടത് പാര്‍ട്ടികള്‍ മത്സരിക്കുന്ന ബംഗാളില്‍ പോലും പിണറായി വിജയന് പ്രചാരണത്തിനില്ല.
അതേസമയം ബംഗാളില്‍ പ്രത്യേക തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്താണ് കേന്ദ്രമന്ത്രി വി. മുരളീധരന് ക്യാമ്പ് ചെയ്യുന്നത്. മുന്നണിയുടെ ഭാഗമായ ഡിഎംകെയുടെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനോ മകനും നടനുമായ ഉദയനിധി സ്റ്റാലിനോ മറ്റ് സംസ്ഥാനങ്ങളില്‍ പ്രചരണത്തിനിറങ്ങിയില്ല. അഖിലേഷും ലാലുവുമൊക്കെ അവരവരുടെ സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രചരണത്തിനിറങ്ങുന്നത്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മാറ്റി നിര്‍ത്തിയാല്‍ മുതിര്‍ന്ന നേതാക്കളായ ദിഗ്വിജയ്സിങ്ങോ, അശോക് ഗെഹ്ലോട്ടോ പോലും പ്രചാരണത്തില്‍ സജീവമല്ലാത്തത് മുന്നണിയിലെയും കോണ്‍ഗ്രസിലെയും നിരാശയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: