കോണ്‍ഗ്രസ് രാജകുടുംബത്തിലെ മരുമകന് തമ്പുരാന് ജനസേവനം ചെയ്യാന്‍ വല്ലാതെ മുട്ടുന്നു. റായ്ബറേലിയും അമേഠിയിലും മത്സരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഭാര്യയും ഭാര്യയുടെ അമ്മയും അളിയനുമെല്ലാം വറീഡ് ആയി ഉഴലുമ്പോള്‍ തോന്നിയ തോന്നലാണ്. ആരും തേങ്ങ ഉടച്ചില്ലെങ്കില്‍ താനുടയ്ക്കും എന്ന് അന്നേ പറഞ്ഞതാണ്. എന്നിട്ടും പാര്‍ട്ടിക്കാര്‍ക്ക്, അതോ കുടുംബക്കാര്‍ക്കോ അത്ര വിശ്വാസം പോരാ. അമേഠിയില്‍ കുടുംബത്തിലെ പ്യൂണിനെ പരിഗണിച്ചിട്ടും മരുമകനെ തിരിഞ്ഞുനോക്കിയില്ല.
രാഷ്ട്രീയത്തില്‍ അരശുംമൂട്ടില്‍ അപ്പുക്കുട്ടന് കളിച്ച് അടുത്ത പാട്ട് മത്സരത്തില്‍ കാണാമെന്ന് പറഞ്ഞ് മുങ്ങിയ അമേഠിയിലെ അളിയന് റായ്ബറേലിയിലും വന്ന് കുറ്റിയടിച്ചു. രണ്ടും കൈയില്‍ നിന്ന് പോയിട്ടും മരുമകന് ജനസേവനത്തിനുള്ള ആഗ്രഹം അടങ്ങുന്നില്ല. എങ്ങനേലും എന്നെയൊന്ന് എം പിയാക്കൂ, ഞാന്‍ ജനങ്ങളെയൊന്ന് സേവിക്കട്ടെ എന്നാണ് ഇന്നലെ നിലവിളിച്ചത്.
ലോക്സഭയിലേക്ക് നിങ്ങള്‍ അനുവദിക്കുന്നില്ലെങ്കില്‍ രാജ്യസഭ വഴിയെങ്കിലും എംപിയാക്കണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. ഭാര്യയുടെ അമ്മ സോണിയ റായ്ബറേലി വിട്ട് രാജസ്ഥാന് വഴി രാജ്യസഭയില്‍ കയറിക്കൂടിയതാണ് മരുമകന് വാദ്രയുടെ പുതിയ ആഗ്രഹത്തിന് വഴി തുറന്നത്. ജനങ്ങളെ സേവിച്ചുതുടങ്ങി അനുഭവം അറിഞ്ഞിട്ടുവേണം വാദ്രയ്ക്ക് സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍.
ഭൂമിക്കച്ചവടവും കൈയേറ്റവുമൊക്കെയായി സ്വസ്ഥമായി കഴിഞ്ഞ മരുമകന് ഇപ്പോള്‍ പ്രാര്‍ത്ഥനയുമുണ്ട്, മോദി ഇനിയും വരാതിരുന്നാല്‍ മതി… വയറു നിറയുവോളം ജനസേവനം ചെയ്യാന്‍ അതേ ഉള്ളൂ വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: