ന്യൂദല്‍ഹി: കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) പ്രസിഡന്റ് ഡോ.ആര്.വി. അശോകന് വിമര്‍ശനം ഉന്നയിച്ചതില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അശോകന് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ നല്കിയ അപേക്ഷയില്‍ കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
ഏപ്രില്‍ 30ന് നടന്ന വാദത്തിനിടെ പതഞ്ജലിയുടെ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗിയാണ് അഭിമുഖം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അലോപ്പതി ഡോക്ടര്‍മാരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാതികളില്‍ ഐഎംഎ നടപടിയെടുക്കണമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ അവ്യക്തവും ദൗര്‍ഭാഗ്യകരവുമാണെന്ന് ഐഎംഎ പ്രസിഡന്റ് വിമര്‍ശിച്ചിരുന്നു. തീര്‍ത്തും അസ്വീകാര്യം എന്നാണ് അശോകന്റെ വിമര്‍ശനത്തെ കോടതി വിശേഷിപ്പിച്ചത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനെതിരെ പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരുടെ ബെഞ്ച് . ഈ വിഷയത്തില്‍ ഐഎംഎ പ്രസിഡന്റിനെയും കോടതി കക്ഷി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: