വിദേശത്ത് കുതിപ്പ് തുടർന്ന് ഇന്ത്യൻ ആഭരണ കയറ്റുമതി. രാജ്യത്തെ പ്ലെയിൻ സ്വർണാഭരങ്ങളുടെ കയറ്റുമതിയിലാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ 61.72 ശതമാനം വർദ്ധനവുണ്ടായതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഏകദേശം 679.22 കോടി അതായത് 57,000 കോടി രൂപയിലെത്തിയെന്നാണ് കണക്ക്.
2023-2024 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പകുതിയിൽ 10.47 ശതമാനം ഇടിവാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ രണ്ടാം പകുതിയോടെ 46.91 ശതമാനത്തോടെ വൻ കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു. ആകെ സ്വർണാഭരണങ്ങളുടെ കയറ്റുമതിയിൽ 16.75 ശതമാനം വർദ്ധനവുണ്ടായതോടെ ഇത് 1,123 കോടി ഡോളറിലെത്തി. അതായത് 94,000 കോടി രൂപ.
2022-23 സാമ്പത്തിക വർഷത്തിൽ 961.8 കോടി ഡോളർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതായത് 80,000 കോടി രൂപ. നിരവധി പ്രതിസന്ധികൾക്കിടയിലും മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശ വ്യാപാര കരാറുകൾ കൂടുതൽ കരുത്തേകാൻ സഹായിച്ചു.
അതേസമയം നിറമുള്ള രത്നക്കല്ലുകളുടെ വിപണിയിലും താരതമ്യേന വർദ്ധനവുണ്ടായി. 14 ശതമാനം വർദ്ധനവോടെ 478.71 മില്യൺ ഡോളറിലെത്തി. പ്ലാറ്റിനം സ്വർണാഭരണങ്ങളുടെ കയറ്റുമതി 449.16 ശതമാനം വർദ്ധിച്ച് 163.48 ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: