ന്യൂദല്‍ഹി: ബിജെപിയോട് കിടപിടിക്കുന്നതോ, ശക്തരായതോ ആയ എതിരാളികള്‍ ഇല്ലെന്ന് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ളതെന്ന് കരുതപ്പെടുന്ന ലോക് നീതി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ജവലപിംഗ് സൊസൈറ്റീസ് (സിഎസ് ഡിഎസ് ) സര്‍വ്വേ. പൊതുജനവികാരം ഇപ്പോഴത്തെ ഘട്ടത്തില്‍ ബിജെപിയ്ക്ക് അനുകൂലമാണെന്നും സിഎസ് ഡിഎസ് സര്‍വ്വേ പറയുന്നു. മോദി മൂന്നാമതും അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഈ സര്‍വ്വേ പറയുന്നു.
ഭരണവിരുദ്ധ വികാരങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഘടകങ്ങള്‍ ധാരാളമായുണ്ട്. ബിജെപി വോട്ട് ചോദിക്കുന്നത് മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ പേരിലും മോദി ഫാക്ടറിന്റെ പേരിലുമാണ്. തെക്കേയിന്ത്യയില്‍ നിന്നും കിഴക്കേ യിന്ത്യയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും സര്‍വ്വേ പറയുന്നു. പ്രതിപക്ഷമായ ഇന്ത്യാമുന്നണിയേക്കാള് 12 ശതമാനം അധികം പോയിന്റ് ബിജെപിയ്ക്കുണ്ടെന്നും പ്രീപോള്‍ സര്‍വ്വേ പറയുന്നു.
കോണ്‍ഗ്രസും ചെറിയ തോതില്‍ നില മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും അത് ബിജെപിയ്ക്ക് ഭീഷണിയാകുന്ന നിലയില്‍ എത്തിയിട്ടില്ലെന്നും സിഎസ് ഡിഎസ് പറയുന്നു. മോദിയ്ക്കെതിരായ ഘടകങ്ങളായി സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത് നാണ്യപ്പെരുപ്പവും കേന്ദ്രഏജന്‍സിയുടെ ഇടപെടലും തൊഴിലില്ലായ്മയും ഒക്കെയാണെങ്കിലും ഇതൊന്നും മോദി സര്‍ക്കാരിന്റെ തിരിച്ചുവരവിന് വിഘാതമാവില്ലെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
ബിജെപിയുടെ വോട്ട് പങ്കാളിത്തം 2019ലെ 37 ശതമാനത്തില്‍ നിന്നും 2024ല്‍ 40 ശതമാനത്തിലേക്ക് ഉയരുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. എന്‍ഡിഎയുടെ വോട്ട് വിഹിതം 46 ശതമാനമായിരിക്കുമെന്നും ഇന്ത്യാ മുന്നണിയുടേത് 34 ശതമാനത്തോളം ഉണ്ടാകുമെന്നും സിഎസ് ഡിഎസ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: