തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ഇന്നലെത്തെ തെരഞ്ഞെടുപ്പ് പര്യടനം പുഞ്ചക്കരിയിലും തിരുവല്ലത്തും താമരക്കാലമായി. താമരപ്പൂവ് കൃഷിചെയ്യുന്ന വെള്ളായണിക്കായലിനു സമീപത്തുള്ള സ്വീകരണ യോഗങ്ങള്‍ താമരപ്പൂക്കളാല്‍ പുഷ്പവൃഷ്ടി ചൊരിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് പനത്തുറ ക്ഷേത്ര സന്നിധിയിലായിരുന്ന പര്യടനത്തിന്റെ തുടക്കം.
തുടര്‍ന്ന് വാഴമുട്ടം കുഴിവിള കണ്ണങ്കോട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ടൂറിസം കേന്ദ്രമായ കോവളത്ത് പര്യടനം എത്തിയപ്പോള്‍ സ്വീകരണത്തില്‍ പങ്കാളികളായി കണ്ട് നിന്ന് വിദേശികളും ഒപ്പം കൂടി. തുടര്‍ന്ന് പാച്ചല്ലൂര്‍ ചുടുകാട് ദേവീക്ഷേത്ര സന്നിധിയില്‍ എത്തിയപ്പോള്‍ ഭക്തരുടെ വന്‍ വരവേല്‍പ്പ്.
ചുരുങ്ങിയ വാക്കുകളില്‍ നന്ദി രേഖപ്പെടുത്തി അടുത്ത സ്വീകരണ സ്ഥലത്തേക്ക്. പുഞ്ചക്കരി മേഖല വഴി പര്യടനം നീങ്ങിയപ്പോള്‍ എല്ലാ വീടുകള്‍ക്ക് മുന്നിലും കുട്ടികള്‍ താമരപ്പൂക്കളുമായി സ്വീകരിക്കാന്‍ കാത്തുനില്ക്കുന്നന അപൂര്‍വ കാഴ്ചായായിരുന്നു. പര്യടനം പുഞ്ചക്കരയില്‍ നിന്നും മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ച പരശുരാമസ്വാമിയുടെ സന്നിധിയായ തിരുവല്ലത്ത് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ അണിനിരന്നത് ഭക്തജനങ്ങള്‍. ആറ്റുകാല്‍ ക്ഷേത്രം അമ്പലത്തറ തുടങ്ങിയ സ്ഥലങ്ങളിലും ആവേശോജ്ജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: