കോവളം: തൊഴിലാളികളുടെയും കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ആദരവുകള്‍ ഏറ്റുവാങ്ങി രാജീവ് ചന്ദ്രശേഖറിന്റെ വാഹന പ്രചരണ ജാഥ കോവളം മണ്ഡലത്തില്‍ കടന്നു. തലയ്ക്കോട് നിന്നും ആരംഭിച്ച പര്യടനം ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കോവളവും കേരളത്തിന്റെ എന്നല്ല രാജ്യത്തിന്റെ തന്നെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന അദാനി പോര്‍ട്ടും മത്സ്യസമ്പത്തിന്റെ കലവറയായ വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബറും വഴിയായിരുന്നു കടന്നുപോയത്. മോദി വികസനം എത്തിയിട്ടുള്ള മേഖലയില്‍ ഇനിയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബൈപാസ് റോഡിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി സ്വീകരണങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥി നന്ദി പറയുന്നുണ്ടായിരുന്നു.
തുടര്‍ന്ന് ഒരു കാലത്ത് സ്വര്‍ണ ആഭരണ നിര്‍മ്മാണത്തിന്റെ കരവിരുതുകള്‍ വിളയിച്ച വിഴിഞ്ഞം തമിഴ് വിശ്വബ്രാഹ്മണ സമാജം അംഗങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി. യൂണിയന് തൊഴിലാളികളുടെ സ്വീകരണമായിരുന്നു അങ്ങോട്ട്. വിഴിഞ്ഞം തിയറ്റര്‍ ജംഗ്ഷനിലും പുല്ലൂര്‍ക്കോണം അംബേദ്കര്‍ ഗ്രൗണ്ടിലും ബിഎംഎസ് ഫയര്‍ സ്റ്റേഷനിലെയും ആവാടുതുറ ജംഗ്ഷനിലെയും ബിഎംഎസ് ഓട്ടോ തൊഴിലാളികള്‍ പിന്തുണ അറിയിച്ചെത്തി സ്വീകരണം നല്കി.
വിഴിഞ്ഞം തീരദേശത്തെ മുതിര്‍ന്ന നേതാവ് വിഴിഞ്ഞം ദാസ് സ്ഥാനാര്‍ത്ഥിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. കോവളം എസ്എന്‍ഡിപി ശാഖ സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥിയെ വൈസ് പ്രസിഡന്റ് വിഷ്ണുരാജ്, സെക്രട്ടറി സതീഷ്കുമാര്‍, കമ്മറ്റിയംഗങ്ങളായ ബാബുലാല്‍, ശ്രീനിവാസന്, രാജീവ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കോവളം ആവാടുതുറ ദേവിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സമൂഹ സദ്യ നടക്കുന്ന പന്തലില്‍ എത്തി വോട്ടര്‍മാരെ കണ്ടു.
നിരവധി മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടിയ കര്‍ഷകരുടെ നാടായ കല്ലിയൂരില്‍ സ്ഥാനാര്‍ത്ഥിയെ കാര്‍ഷിക വിഭവങ്ങള്‍ നല്കി സ്വീകരിച്ചു. തുടര്‍ന്ന് ഒരു ദേശത്തിന്റെയാകെ ഉത്സവം നടക്കുന്ന വെള്ളായണി കാളിയൂട്ട് നടക്കുന്ന ക്ഷേത്രത്തിനു മുന്നില്‍ രാത്രി വൈകി നല്കി സ്വീകരണത്തില്‍ പങ്കെടുത്തത് നൂറുക്കണക്കിന് വനിതാ വോട്ടര്‍മാര്‍. പ്രചരണവീഥികളില് മുഴുവന്‍ വന്‍ ജന പിന്തുണയാണ് ഇന്നലെ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: