പത്തനംതിട്ട: വിഷു പൂജകളോടനുബന്ധിച്ച് സന്നിധാനത്ത് നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പിഎൻ മഹേഷ് ആണ് നട തുറന്നത്. എട്ട് ദിവസമാണ് അയ്യപ്പഭക്തർക്ക് ദർശനം നടത്താനാകുക.
ഇന്ന് മുതൽ ഏപ്രിൽ 18 വരെ പൂജകൾ നടക്കും. വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ മൂന്ന് മുതൽ ഏഴ് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 13-ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയ ശേഷമാകും നട അടയ്ക്കുക.
ഏപ്രിൽ 14-ന് പുലർച്ചെ മൂന്ന് മണിയ്ക്ക് നട തുറക്കും. ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് ആദ്യം ഭഗവാനെ കണി കാണിച്ച ശേഷമാകും ഭക്തർക്ക് കണി കാണുന്നതിനുള്ള അവസരം നൽകുക. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: