കോട്ടയം: മറവി രോഗികളെ കണ്ടെത്താനുള്ള ‘ഓര്‍മത്തോണി’ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം വീടുകളില്‍ സാമൂഹിക സുരക്ഷാ മിഷന് പ്രവര്‍ത്തകരെത്തുന്നു.വയോമിത്രം പരിപാടിയില്‍ റജിസ്റ്റര്‍ ചെയ്ത 65 വയസ്സു കഴിഞ്ഞവരിലെ മറവിരോഗ ബാധിതരെ കണ്ടെത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ രോഗബാധിതരെ കണ്ടെത്തുകയും ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.
കേരളത്തില്‍ 25% പേരുടെ രോഗം പ്രാരംഭ ഘട്ട ത്തില്‍ കണ്ടെത്തുന്നുണ്ടെന്ന് അല്‍ഷൈമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ മുന്‍ ദേശീയ പ്രസിഡന്റ് ഡോ.റോബര്‍ട്ട് മാത്യു പറഞ്ഞു. രോഗബാധിതരെ മതി യായ സൗകര്യമുള്ള കേന്ദ്രങ്ങ ളില്‍ പാര്‍പ്പിക്കുന്നതാണു കൂടു തല്‍ ഫലപ്രദം . രോഗിയെ ഉപേക്ഷിച്ചെന്ന പഴി കേള്ക്കേണ്ടിവരുമെന്നതു കാരണം പലരും ഇതിനു തയാറാ കുന്നില്ല.
സംസ്ഥാനത്ത് 3 ലക്ഷത്തോളം മറവിരോഗ ബാധിതര്‍ ഉണ്ട ന്നാണു കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: