ന്യൂദൽഹി: അടിയന്തരാവസ്ഥയുടെ ഇരുണ്ട അധ്യായം മാറ്റിവെച്ചാൽ, ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന്മേൽ ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. എൻഡിടിവി നടത്തിയ പ്രതിരോധ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായി അറിയപ്പെടുന്നു. ഇത് സർക്കാരും ജനങ്ങളും തമ്മിലുള്ള കണ്ണിയായി പ്രവർത്തിക്കുന്നു. അവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക സമവായം നിലനിൽക്കുന്ന വിഷയങ്ങളിൽ, സർക്കാരിന്റെ കാഴ്ചപ്പാടുകൾ മാധ്യമങ്ങളിലും എഴുത്തുകാരുടെയും ചിന്തകരുടെയും അഭിപ്രായങ്ങളിൽ പ്രതിഫലിക്കാം എന്നാൽ അതിനർത്ഥം അവർ സർക്കാർ പാവകളാണെന്ന അർത്ഥമല്ലെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: