കൊല്ലം: കുണ്ടറയിൽ പോക്സോ കേസ് ഇരയുടെ പിതാവ് ജീവനൊടുക്കിയ നിലയിൽ. മാതാവിനെ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ 3.30-ഓടെയാണ് അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ പിതാവിനെ കാണുന്നത്. ഭാര്യയാണ് ആദ്യം ഇയാളെ കണ്ടത്.
സംഭവത്തിന് പിന്നാലെ ഇവർ മൂത്ത മകളുടെ ഭർത്താവിനെ മൊബൈലിൽ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുണ്ടറ പോലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതേ തുടർന്നാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: