സ്വർണവുമായി ബന്ധപ്പെട്ട് നിരവധി പൊല്ലാപ്പുകളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. സ്വർണത്തിന്റെ ഉയർന്ന ഡിമാന്റ് വിലവർദ്ധനവിനും നിരവധി തട്ടിപ്പുകൾക്കും ഇടയാകാറുണ്ട്. ഇതിനാൽ തന്നെ ജ്വല്ലറിയിൽ നിന്ന് നേരിട്ട് സ്വർണം വാങ്ങിയാൽ കൂട ഇവ പരിശുദ്ധമാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിനൊരു പരിഹാരം എത്തിയിരിക്കുകയാണ്. ഒരു സ്മാർട്ട്ഫോൺ കയ്യിലുണ്ടെങ്കിൽ ആശങ്കകൾക്ക് പരിഹാരമാണ്.
സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിനായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ബിഐഎസ് കെയർ ആപ്പ് സഹായകമാണ്. കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള ഇന്ത്യയുടെ ദേശീയ സ്റ്റാൻഡേർഡ് ബോഡിയാണിത്. സ്വർണം വാങ്ങുന്നവരെ സഹായിക്കുന്നതിന് വേണ്ടിയാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ബിഐഎസ് കെയർ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
വാങ്ങുന്ന സ്വർണത്തിന്റെ പരിശുദ്ധി ഉപയോക്താക്കൾക്ക് നേരിട്ട് ഉറപ്പുവരുത്താൻ ഈ ആപ്പിലൂടെ സാധിക്കും. ഐഎസ്ഐ ഹാൾമാർക്ക് സാക്ഷ്യപ്പെടുത്തിയ എല്ലാ സ്വർണ-വെള്ളി ആഭരണങ്ങളും ഇതിലൂടെ വേർതിരിച്ചറിയാൻ ഉപയോക്താക്കൾക്ക് സാധിക്കും. ആൻഡ്രോയിഡ്-ആപ്പിൾ ഉപയോക്താക്കൾക്ക് ബിഐഎസ് കെയർ ആപ്പിന്റെ സേവനം ലഭ്യമാകും. കൂടാതെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഇതിലൂടെ തിരിച്ചറിയാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: