ടെഹ്റാന്: പാകിസ്ഥാനില്‍ ഇറാന് നടത്തിയ ആക്രമണത്തില്‍ ഭീകര സംഘടനയായ ജെയ്ഷെ അല്‍ ആദലിന്റെ കമാന്‍ഡറായ ഇസ്മായില്‍ ഷാ ബക്ഷിയും കൂട്ടാളികളും കൊല്ലപ്പെട്ടു. ഭീകരരെ വധിച്ച കാര്യം ഇറാന് സേനയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജെയ്ഷ് അല്‍-അദ്ല് ഇറാനിയന്‍ സുരക്ഷാ സേനയ്ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഒരു മാസം മുമ്പ് പോലും ഇറാന് പാകിസ്ഥാന് പ്രദേശത്ത് പ്രവേശിച്ച് ജെയ്ഷ് അല്‍-അദ്ലിന്റെ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. ഇതിന് മറുപടിയായി ഇറാന്റെ പ്രദേശത്ത് പാകിസ്ഥാനും വ്യോമാക്രമണം നടത്തിയിരുന്നു.
2012ലാണ് ജെയ്ഷെ അല്‍ അദ്ല് എന്ന ഭീകരസംഘടന രൂപീകരിച്ചത്. ഇറാന്റെ തെക്ക്-കിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ കേന്ദ്രമാക്കിയാണ് ഭീകരകേ്ര്രന്ദം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍, സിസ്താന്‍-ബലൂചിസ്ഥാനിലെ ഒരു പോലീസ് സ്റ്റേഷന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് അല്‍-അദ്ല് ഏറ്റെടുത്തിരുന്നു. അതില്‍ കുറഞ്ഞത് 11 പോലീസുകാര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.ഇറാനിയന്‍ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ നിരന്തരം ആക്രമണം നടത്താറുണ്ട്. കഴിഞ്ഞമാസം 16ന് രാത്രി പാകിസ്ഥാന് അതിര്‍ത്തിയില്‍ ജെയ്ഷെ അല്‍-അദ്ലിന്റെ രണ്ട് താവളങ്ങള്‍ തകര്‍ക്കാന്‍ ഇറാന് മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്ലാമാബാദ് ആരോപിച്ചു. തുടര്‍ന്ന് പാകിസ്ഥാന് ഇറാനില്‍ നിന്നുള്ള അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
അടുത്ത ദിവസം പാകിസ്ഥാന് ഇറാനുമായുള്ള അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്തി. പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പ്രശ്നങ്ങള്‍ പുകഞ്ഞുനില്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇറാന് വീണ്ടും ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: