മട്ടാഞ്ചേരി: വടം പൊട്ടി ഒഴുകിയ മത്സ്യ ബന്ധന യാനങ്ങള്‍ കൊച്ചി അഴിമുഖത്തെ മണിക്കൂറുകളോളം ദുരന്ത ഭീതി യിലാഴ്ത്തി. വൈകിട്ട് മൂന്നിനാണ് 7 മത്സ്യ ന്ധന യാനങ്ങള്‍ ഫോര്‍ട്ടു കൊച്ചിയില്‍ ഒഴുകി നടന്നത്.
ഫോര്‍ട്ടുകൊച്ചി ടൂറിസ്റ്റ് ബോട്ട് ജെട്ടിയില്‍ കെട്ടിയിട്ട ബോട്ടുകളാണ് വടം പൊട്ടിയത്.ഇന്ധനം നിറയ്ക്കാനും തൊഴിലാളികളെ കയറ്റിയിറക്കാനുമായി കെട്ടിയിട്ടമത്സ്യബന്ധന യാനങ്ങളാണിത്.പത്തില്‍ കൂടുതല്‍ ബോട്ടുകളാണ് ഒരെ സമയം ടൂറിസ്റ്റ് ബോട്ടുജെട്ടിക്ക് സമീപമുള്ള പെട്രോള്‍ പമ്പിന് സമീപം നിരന്നു കിടക്കുന്നത്.
ഇവയാണ് കയറ് പൊട്ടി അപകടകരമായ അന്തരീഷമുണ്ടാക്കിയത്.ബോട്ടുകളടക്കമുള്ള യാനങ്ങള്‍ ഒഴുകിയതോടെ അഴിമുഖത്ത് കടത്ത് സര്‍വീസ് നടത്തുന്ന റോ- റോ , സ്കുള് വിദ്യാര്‍ഥികളും വിനോദ സഞ്ചാരികളുമായുള്ള ടുര്‍ ബോട്ടുകള്‍ നാവിക സേനയുടെ ചെറിയ കപ്പല്‍ എന്നിവ ഒരേ സമയം അഴിമുഖ മേഖലയിലെത്തിയത് യാത്രക്കാരിലും കരയില്‍
കണ്ടു നിന്നവരിലും പരിഭ്രാന്തി പരത്തി.
തുടര്‍ന്ന് ഓളങ്ങളില്‍പ്പെട്ട് ബോട്ടുകള്‍ ഒഴിഞ്ഞുമാറിയതും ടഗ്ഗുകളെത്തി ബോട്ടുകളെ നിയന്ത്രിച്ചതും മറ്റു യാന്ങ്ങള് സ്വയം നിയന്ത്രിച്ചതുമൂലം വന്‍ അപകടം ഒഴിവായി.
വിദേശ വിനോദസഞ്ചാരികള്‍ ,പ്രാദേശിക സഞ്ചാരികള്‍ സ്കൂളുകളില്‍ നിന്ന് വിനോദ സഞ്ചാരത്തിന് വരുന്ന കുട്ടികള്‍ ഉള്‍പെടെയുള്ളവരാണ് ടൂറിസ്റ്റ് ബോട്ടുകളിലുണ്ടാ
കുക. ഇത്തരം സാഹചര്യങ്ങളിലാണ് മത്സ്യ ബന്ധനയാനങ്ങള്‍ അപകട ഭീഷണി.കഴിഞ്ഞ മൂന്ന് മാസത്തിനകം മൂന്ന് തവണയാണ് മത്സ്യബന്ധന ബോട്ടിടിച്ച് ബോട്ട് ജെട്ടിയുടെ ഒരു ഭാഗം തകര്‍ന്നത്. 2015-ല്‍ മത്സ്യന്ധന ബോട്ട് യാത്ര ബോട്ടിലിടിച്ച് 11 പേരുടെ ജീവന് നഷ്ടമായ
തും അഴിമുഖത്തുണ്ടായ ദുരന്തമാണ്. അപകടകരമായ സ്ഥിതിയിലാണ് അഴിമുഖ യാത്രയെ ന്നതും അധികൃതര്‍ തിരിച്ചറിയണമെന്നാവശ്യമുയരുകയാണ്.
ടൂറിസ്റ്റ് ബോട്ടില്‍ എത്തുന്നവരുടെ സുരക്ഷയിലും ബോട്ട് ജെട്ടിയുടെ സുരക്ഷയിലും ആശങ്കയുണ്ടെന്നും കൊച്ചിന് ഹെരിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി നോഡല്‍ ഓഫീസര്‍ ബോണി തോമസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: