മറയൂര്‍: ഇടുക്കിയുടെ തമിഴ്ഗ്രാമമായ അഞ്ചുനാട് മേഖലയില്‍ അയോദ്ധ്യപ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള മഹാസമ്പര്‍ക്കം നടത്തി സേവാഭാരതി പ്രവര്‍ത്തകര്‍. മറയൂര്‍, കാന്തല്ലൂര്‍, കാരയൂര്‍, കീഴാന്തൂര്‍, കോവിലൂര്‍ എന്നിവിടങ്ങളിലും മേഖലയിലെ വനവാസി ഊരുകളിലാണ് സേവാവ്രതികള്‍ നേരിട്ടെത്തി അക്ഷതവും ലഘുലേഖയും ക്ഷേത്രത്തിന്റെ ഫോട്ടോയും കൈമാറിയത്. ഭക്തിആദരമായാണ് ഊരുനിവാസികള്‍ അക്ഷതം സ്വീകരിച്ചത്. കിലോമീറ്ററുകള്‍ നടന്നാണ് വനിതാ പ്രവര്‍ത്തകര്‍ അക്ഷത വിതരണം പൂര്‍ത്തീകരിച്ചത്.
അമ്മമാര്‍ക്ക് അയോദ്ധ്യയിലെ പ്രത്യേകതകള്‍ പറഞ്ഞ് നല്‍കുകയും പ്രതിഷ്ഠാ സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് നല്കിയ ശേഷവുമാണ് അടുത്ത സ്ഥലത്തേക്ക് സേവാവ്രതികള്‍ പോയത്. കൃഷിയിടത്തിലും മറ്റ് തൊഴിലിടങ്ങളിലുമെത്തിയാണ് ഊര് നിവാസികള്‍ക്ക് അക്ഷതം കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: