കൊച്ചി: കടുങ്ങല്ലൂർ സ്വദേശിയുടെ വീട്ടിൽ നിന്ന് അഞ്ച് പവനോളം സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വൈക്കം സ്വദേശിനി റീനയെയാണ് പിടികൂടിയത്.
കടുങ്ങല്ലൂർ സ്വദേശിയുടെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണമാണ് പ്രതി കവർന്നത്. പ്രതിയെ ഗുരുവായൂരിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: