ന്യൂദല്‍ഹി : ലോക്സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ സന്ദര്‍ശക ഗാലറിയിയില്‍ നിന്ന് രണ്ട് യുവാക്കള്‍ എം പി മാര്ക്കിടയിലേക്ക് എടുത്ത് ചാടിയത് അംഗങ്ങളെയും സുരക്ഷാ ജീവനക്കാരെയും അമ്പരപ്പിച്ചു. അംഗങ്ങളുടെ ടേബിളിന് മുകളിലൂടെയും ഇരിപ്പിടങ്ങൾക്ക് മുകളിലൂടെയും ഓടി നടന്ന ഇവരെ എംപിമാരും പാർലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടുകയായിരുന്നു.
ശൂന്യവേളയിൽ പശ്ചിമബംഗാളിൽ നിന്നുള്ള എംപി ഖാഗെൻ മുർമു സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം ഉണ്ടായത്. മുദ്രാവാക്യം വിളിയോടെയാണ് ഇയാൾ പാർലമെന്റിനുളളിലേക്ക് ചാടിയത്. എന്ത് മുദ്രാവാക്യമാണെന്ന് വ്യക്തമായിട്ടില്ല. ഇവരുടെ കൈവശം മഞ്ഞ നിറത്തിലുളള പുക വമിപ്പിക്കുന്ന വസ്തുവും ഉണ്ടായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇയാൾ എങ്ങനെ അകത്തു കടന്നുവെന്ന് ഉൾപ്പെടെ വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തമാകൂ. അതേസമയം ഒരു സ്ത്രീയും ഒരു പുരുഷനും പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇവരും പുക വമിക്കുന്ന വസ്തു കൈവശം വച്ചിരുന്നു.
#WATCH | An unidentified man jumps from the visitor's gallery of Lok Sabha after which there was a slight commotion and the House was adjourned. pic.twitter.com/Fas1LQyaO4
— ANI (@ANI) December 13, 2023
സംഭവത്തെ തുടര്‍ന്ന് സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവച്ചു. 2001ല്‍ പാകിസ്ഥാനുമായി ബന്ധമുള്ള ഭീകരര്‍ പാര്‍ലമെന്റ് ആക്രമിച്ച് ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി 22 വര്‍ഷം തികയുന്ന ദിവസമാണിന്ന്.
തീവ്രവാദസംഘടകള്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായി അധികൃതര്‍. അറിയിച്ചുമുതിര്ന്ന പൊലീസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: