കോഴിക്കോട്: പന്നിമുക്കിൽ നിന്ന് എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ചേരാപുരം സ്വദേശി അജ്മൽ സിവി, ചെറുവണ്ണൂർ സ്വദേശിനി അനുമോൾ വികെ എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പേരാമ്പ്രയിൽ നിന്നും എംഡിഎംഎയുമായി വടകര റൂട്ടിൽ കാറിൽ പോകുന്നുവെന്നാണ് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് മേപ്പയ്യൂർ പോലീസും ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശേധനയിലാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്നും 14.500 ഗ്രാം പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: