കണ്ണൂർ: വ്യക്തിഗത വായ്പയിലൂടെ തട്ടിപ്പിനിരയായി മുൻ പട്ടാളക്കാരി. വ്യക്തിഗത വായ്പ അവസാനിപ്പിക്കുന്നതിന് വേണ്ടി പോസ്റ്ററിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത മുൻ പട്ടാളക്കാരിയാണ് തട്ടിപ്പിന് ഇരയായത്. ഇവർക്ക് 2,32,535 രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. അടവ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പരിശോധിച്ചതിന് ശേഷം ലഭിച്ച ജയ്സാൽമീറിലുള്ള ബാങ്കിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടു.
ഈ സമയം ബാങ്കിന്റെ സീനിയർ കൺസൾട്ടന്റാണ് ഒരാൾ പരാചയപ്പെടുത്തിയത്. തുടർന്ന് പ്ലേസ്റ്റോറിൽ നിന്നും ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ അനുവാദം ചോദിച്ചു. അനുമതി നൽകിയതോടെ ഫോൺ സ്ക്രീൻ ഷെയർ ചെയ്യപ്പെടുകയും പിന്നാലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് എടിഎം മുഖേന പണം തട്ടിയെടുക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: