ആലപ്പുഴ: ഭാരതീയ വിചാരകേന്ദ്രം 41-ാം സംസ്ഥാന സമ്മേളനം ഡിസം. 29, 30, 31 തിയതികളില്‍ ആലപ്പുഴ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം ഹാളില്‍ നടക്കും. കേന്ദ്രമന്ത്രിമാര്‍, ശാസ്ത്ര, സാങ്കേതിക, വൈജ്ഞാനിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പണ്ഡിതന്മാര്, കലാകാരന്മാര് എന്നിവര്‍ പങ്കെടുക്കും.
വൈക്കം സത്യഗ്രഹം, ഭാരതം ജി 20 ക്കു ശേഷം, ദേശീയ വിദ്യാഭ്യാസ നയം, കേരളത്തിലെ സഹകരണ മേഖലയില്‍ സംഭവിക്കുന്നത്, സനാതനധര്‍മ്മവും പ്രാചീന തമിഴകവും, സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയും ആത്മനിര്‍ഭര്‍ ഭാരതും, രാമജന്മഭൂമി ക്ഷേത്രവും ദേശീയപുനര് നിര്‍മ്മിതിയും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറും ചര്‍ച്ചയും നടക്കും. 400 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് പുസ്തകോത്സവവും നടക്കും. വിചാരകേന്ദ്രം സ്ഥാപക ഡയറക്ടര്‍ പി. പരമേശ്വരന്റെ ജന്മസ്ഥലമായ ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനം എന്ന നിലയില്‍ വിപുലമായ അനുബന്ധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുളത്. 1982 ലാണ് തിരുവനന്തപുരം കേന്ദ്രമാക്കി ഭാരതീയ വിചാരകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: