ന്യൂദൽഹി: ജമ്മു കശ്മീരിൽ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. ബാരമുള്ളയിൽ പോലീസ് ഹെഡ് കോൺസ്റ്റബിൾ ഗുലാം മുഹമ്മദ് ദറിനെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് വെച്ചാണ് വെടിയുതിർത്തത്.
ഗുരുതരമായി പരുക്കേറ്റ ഗുലാം മുഹമ്മദദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശം വളഞ്ഞ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജമ്മു കശ്മീരിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച ശ്രീനഗറിൽ മറ്റൊരു പൊലീസുകാരനുനേരെ ഭീകരർ വെടിയുതിർത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: