ആലക്കോട്: കര്‍ണാടക വനത്തില്‍ നിന്നുള്ള കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായി തുടരുന്ന കാപ്പിമല മഞ്ഞപുല്ലില്‍ തിങ്കളാഴ്ച രാത്രിയിലും കാട്ടാന വിളയാട്ടം. മഞ്ഞപുല്ലിലെ അരയാ തുരുത്ത് സുധാകരന്റെ കൃഷിയിടത്തിലെ ആയിരത്തിലധികം വാഴകളാണ് കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
വിളവെടുപ്പിന് പാകമായവാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞപ്പുല്ലില്‍ തന്നെ കോനാല്‍ റെജി, വട്ടക്കാട്ട് ബിനോയി, വട്ടക്കാട്ട് ജയ്സണ്‍ എന്നിവരുടെയും ആയിരക്കണക്കിന് വാഴകള്‍ ആന നശിപ്പിച്ചിരുന്നു. ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആനകളെ ഭയന്ന് കര്‍ഷകര്‍ക്ക് കൃഷിയിടത്തിലേക്ക് പോകുവാനും കഴിയാത്ത അവസ്ഥയാണ്.
ആനശല്യം തടയുന്നതിനായി കേരള-കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ വേലിയുടെ ബാറ്ററി ഇടിമിന്നലില്‍ തകരാറിലായനിലയിലാണ്. ഇതോടെയാണ് ആനകള്‍ യഥേഷ്ടം ജനവാസ മേഖലയിലേക്ക് കൃഷിയിടങ്ങളിലേക്ക് കടന്നു കയറിക്കൊണ്ടിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: