മുഖ്യധാരാ സിനിമയുമായി ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ മുമ്പ് അവഗണിക്കപ്പെട്ടിരുന്ന ഒരു അവസ്ഥ ഇന്ത്യന്‍ സംഗീതജ്ഞര്‍ക്ക് പ്രത്യേകിച്ച് പ്രാദേശിക കലാകാരന്മാര്കുണ്ടായിരുന്നു. എനിക്ക് ലഭിച്ച നേട്ടം അവരെ പ്രോത്സാഹിപ്പിക്കുമെന്നും അത് ഒരു ഉത്തേജകമായി പ്രവര്‍ത്തിച്ചതില്‍ സന്തോഷമുണ്ടെന്നും ഓസ്കാര്‍ ജേതാവും സംഗീതസംവിധായകനുമായ എംഎം കീരവാണി.
സംഗീത വ്യവസായത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് നിരാശയുണ്ട്. അത് ഇന്ന് സങ്കടകരമായ അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍, സംഗീതം ഇപ്പോഴും സിനിമകളുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. സംഗീത കലാകാരന്മാര് അവരുടെ കഴിവ് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ചലച്ചിത്ര പ്രവര്‍ത്തകരെ ആശ്രയിക്കുന്നു. അതായത് ഒരു പാട്ടിന്റെ നിലനില്‍പ്പ് സിനിമയുടെ വിജയത്തെ ആശ്രയിച്ച് നില്ക്കുന്ന അവസ്ഥ ഇപ്പോഴും പ്രകടമാണ്. പടം ഹിറ്റായാല്‍ പാട്ടുകളും ഹിറ്റ് എന്ന നിലക്കാണ് കാര്യങ്ങള്‍ നടക്കുന്നത്.
സംഗീത കലകാന്മാര് സ്വന്തമായി തിളങ്ങുന്നില്ല, അത് നിരാശാജനകമാണ്. ഞങ്ങള്‍ക്ക് കൂടുതല്‍ സ്വതന്ത്ര സംഗീതജ്ഞരെ ആവശ്യമുണ്ട്. ഇന്ത്യയില്‍ ഒരു ഗാനം ഉണ്ടാകുന്നത് കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ്. ഒരാള്‍ സംഗീതം ചെയ്യുന്നു, മറ്റൊരാള്‍ വരികള്‍ എഴുതുന്നു, മൂന്നാമന് പാടുന്നു, നാലാമന് അത് ക്രമീകരിക്കും, മറ്റൊരാള്‍ അതില്‍ ഫീച്ചര്‍ ചെയ്യുന്നു. വീഡിയോയില്‍ അഭിനയിക്കുക മിക്കവാറും ഒരു സിനിമാ താരമോ അല്ലെങ്ങില്‍ ഒരു നടനോ ആയിരിക്കും. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ അങ്ങനെയല്ല.
അന്താരാഷ്ട്രതലത്തില്‍ അങ്ങനെയല്ല. മറ്റു രാജ്യങ്ങളില്‍ എല്ലാം ചെയ്യുന്നത് ഒരു വ്യക്തി തന്നെയാകും, എഴുത്ത് മുതല്‍ മുഴുവന്‍ ട്രാക്കും രചിക്കുന്നത് വരെയും ഒരാള്‍ തന്നെ. വീഡിയോയുടെ അഭിനയിക്കുന്നതും ചിലപ്പോള്‍ അവര്‍തന്നെയാകും. അതുകൊണ്ടാണ് അത്തരത്തിലുള്ള കലാകാരന്മാര്ക്ക് ആഗോളതലത്തില്‍ ഒരു വലിയ ആരാധകവൃന്ദം ഉള്ളത്. ആളുകള്‍ക്ക് അവരെ നന്നായി അറിയാം. എന്നല്‍, ഇന്ത്യയില്‍ നമുക്ക് സംഗീത താരങ്ങളല്ല, പിന്നണി ഗായകരാണുള്ളത്്. അതാണ് പ്രധാന വ്യത്യാസം, ഈ സാഹചര്യം പ്രോത്സാഹജനകമല്ലെന്നും അദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സംഗീത ലോകത്ത്് ഇന്ന് മാറ്റങ്ങള്‍ കണ്ടുവരുണ്ടെങ്ങിലും അതിന്റെ വേഗത കുറവാണെന്നും അദേഹം വ്യക്തമാക്കി. കൂടാതെ, ഇക്കാലത്ത് സംഗീതം ഉപയോഗിക്കുന്ന രീതി മാറുകയാണ്, കലാകാരന്മാരായ നമ്മള് അതിനോട് പൊരുത്തപ്പെടേണ്ടതുണ്ട്. 70കളിലും 80കളിലും ഈണം കേള്‍ക്കുന്നത് മാത്രമായിരുന്നു സംഗീതാശ്വാധനം എന്നാല്‍ ഇന്ന് ദൃശ്യാനുഭവവും വലിയ പങ്കുവഹിക്കുന്നു. പാട്ടിന്റെ വീഡിയോ കാണുന്നതിന് കൂടുതല്‍ പ്രാധാന്യം നല്കുന്നതിനാല്, കലാകാരന് അതിലെ താരമാകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: