പാലക്കാട്: ജില്ലയില്‍ മഴ കനക്കുന്നു. പാലക്കയത്ത് പാണ്ടന്‍ മലയില്‍ ഉരുള്‍പൊട്ടല്‍. കടകളിലും വീടിനുള്ളിലും വെളളം കയറി. ഇരുമ്പാമുട്ടിയില്‍ പുഴയ്ക്ക് അക്കരെ രണ്ടു പേര് കുടുങ്ങിക്കിടക്കുന്നുണ്ട്. ഫയര്‍ ഫോഴ്സ് സ്ഥലത്തത്തി. പുഴയിലെ ജലനിരപ്പ് ഉയരുകയാണ്. കാഞ്ഞിരപ്പുഴ ഡാമിലെയും ജലനിരപ്പ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ഉരുള്‍പൊട്ടലുണ്ടായതായ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ട്. ജനവാസ മേഖലയായ വട്ടപ്പാറ ഇരുട്ടുകുഴി, ചീനിക്കപ്പാറ എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി. ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാല്‍ മൂന്ന് ഷട്ടറുകള്‍ 60-70 സെന്റി മീറ്ററോളം ഉയര്‍ത്താന്‍ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.കാഞ്ഞിരപ്പുഴ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: