ന്യൂദല്‍ഹി: പൊള്ളുന്ന തക്കാളിവിലയെ പിടിച്ചുനിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍. കിലോയ്ക്ക് 260 രൂപയില്‍ നിന്നും 96 രൂപയിലേക്ക് താഴ്ത്തിയിരിക്കുകയാണ് വില. രാജ്യതലസ്ഥാനമായ ദല്‍ഹിയിലും എന്‍സിആര്‍ മേഖലയിലും തക്കാളിയുടെ മെഗാസെയില്‍ സംഘടിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. ചെന്നൈയിലും കേരളത്തിലും തക്കാളി വില 50 രൂപയില്‍ എത്തി.
ധനകാര്യമന്ത്രി തക്കാളി തിന്നും- മറുപടി നല്കി നിര്‍മ്മല
രാജ്യത്തെ എല്ലാ നഗരങ്ങളിലും തക്കാളിവില 100 രൂപയേക്കാള്‍ താഴ്ത്താന്‍ കഴിഞ്ഞുവെന്നും നിര്‍മ്മല സീതാരാമന് അഭിപ്രായപ്പെട്ടു. ധനമന്ത്രി തക്കാളി തിന്നുമോ എന്ന പാര്‍ലമെന്റില്‍ ശിവസേനയുടെ (ഉദ്ധവ് പക്ഷം) എംപി പ്രിയങ്ക ചതുര്‍വേദിയുടെ ചോദ്യത്തിന് തക്കതായ മറുപടിയാണ് തക്കാളിവില താഴ്ത്തിയത് വഴി നിര്‍മ്മല സീതാരാമന് നല്‍കിയത്.
क्या देश की वित्त मंत्री टमाटर खाती हैं? क्या टमाटर के बढ़ते दामों का जवाब दे पायेंगी?
— Priyanka Chaturvedi🇮🇳 (@priyankac19) June 27, 2023
പറയുകയല്ല, പ്രവര്‍ത്തിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ രീതിയെന്ന് നിര്‍മ്മല സീതാരാമന് കുറിക്കുകൊള്ളുന്ന നയങ്ങളിലൂടെ നടപ്പാക്കി കാണിച്ചു. കേന്ദ്രസഹകരണ സ്ഥാപനങ്ങളായ നാഫെഡും എന്‍സിസിഎഫും കിലോയ്ക്ക് 40 രൂപയ്ക്കാണ് വാനില്‍ ഡോര്‍ ടു ഡോര്‍ വില്പന നടത്തുന്നതെന്നും ധനമന്ത്രി വിശദമാക്കി.
തക്കാളിക്ക് പൊള്ളുന്ന വിലയുള്ളപ്പോള്‍ രാജ്യതലസ്ഥാനത്തെ നഗരങ്ങളില്‍ മാത്രം നാഫെഡും എന്‍സിസിഎഫും ചേര്‍ന്ന് തുറന്ന വിപണിയില്‍ 1500 ടണ്ണോളം തക്കാളി വിറ്റഴിച്ചു. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ആഗസ്ത് നാലിന് രാജ്യത്തെ 31 നഗരങ്ങള്‍ എടുത്തപ്പോള്‍ വില കിലോയ്ക്ക് 200 രൂപയായിരുന്നു. പരമാവധി കിലോയ്ക്ക് 257 രൂപ വരെയായിരുന്നു വില. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ രണ്ട് കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു കിലോയ്ക്ക് 200 രൂപയ്ക്ക് മുകളില്‍ തക്കാളിക്ക് വിലയുണ്ടായിരുന്നത്.
ഈ വെള്ളിയാഴ്ച മിക്ക നഗരങ്ങളിലും വില കിലോയ്ക്ക് 96 രൂപയായി. ദല്‍ഹി, കൊല്‍ക്കൊത്ത, ചെന്നൈ നഗരങ്ങളില്‍ യഥാക്രമം 97 രൂപ, 100 രൂപ, 52 രൂപ എന്നിങ്ങനെ താഴ്ന്നു. മുംബൈയില്‍ മാത്രം ആഗസ്ത് നാലിന് 157 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് നിന്നും വെള്ളിയാഴ്ച ആയപ്പോള്‍ 147 രൂപയിലേക്ക് വില താഴ്ന്നു.
തക്കാളി വില സൂക്ഷ്മമായി നിരീക്ഷിക്കുന്ന കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് തക്കാളി വില അടുത്ത രണ്ട് ആഴ്ചകളില്‍ ഇനിയും നല്ല തോതില്‍ കുറയുമെന്നാണ്. സപ്തംബര്‍ ആദ്യവാരത്തില്‍ വില ഇനിയും താഴും. മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം തക്കാളിയുടെ വിളവെടുപ്പ് സെപ്തംബറില്‍ 2.14 ലക്ഷം ടണ്ണും ഒക്ടോബറില്‍ 2.9 ലക്ഷം ടണ്ണും നവമ്പറില്‍ 3.2 ലക്ഷം ടണ്ണും ഡിസംബറില്‍ 3.7 ലക്ഷം ടണ്ണുമായി ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: