തൃശൂര്‍: 300 ഗ്രാം കഞ്ചാവുമായി മൂര്‍ക്കനാട് പൊയ്യാറ വീട്ടില്‍ ലോണ്‍ ധനജി എന്ന ധനജി (38) നെ റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു.
മൂര്‍ക്കനാട് ആലുമ്പറമ്പ്, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ബസ് സ്റ്റാന്റ് എന്നീ പ്രദേശങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചെറിയ പൊതികളാക്കി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നു. 1000 രൂപയുടെ പൊതികള്‍ ഇയാള്‍ 1500 രൂപക്കാണ് വില്പന നടത്തിയിരുന്നത്. പൊള്ളാച്ചിയില്‍ നിന്നും മൂന്നും നാലും കിലോ കഞ്ചാവ് കൊണ്ടുവന്ന് വില്പന നടത്തുന്നതായി രഹസ്യ സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് പ്രതി അറസ്റ്റിലായത്.
എസ്ഐമാരായ എം.എസ്. ഷാജന്, കെ.പി. ജോര്‍ജ്, എന്‍.കെ. അനില്‍, എഎസ്ഐമാരായ സജിപാല്‍, ജയകൃഷ്ണന്, ഉല്ലാസ് പൂതോട്, സതീശന്, ഷൈന്‍, സീനിയര്‍ സിപിഒ മാരായ ഉമേഷ്, സൂരജ് വി. ദേവ്, സോണി, മിഥുന് ആര്. കൃഷ്ണ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: