ചിറ്റാരിക്കാല്‍: മൈസൂരില്‍ നടന്ന ഷിട്ടോറിയു നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി മത്സരിച്ച് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണവും ടീം കത്തയില്‍ സില്‍വര്‍ മെഡലും നേടി.
സെപ്റ്റംബറില്‍ ഇന്‍ഡോനീഷ്യയില്‍ നടക്കുന്ന വേള്‍ഡ് ഷിട്ടോറിയു കരാട്ടെ മത്സരത്തിലേക്കു യോഗ്യത നേടി ചിറ്റാരിക്കാല്‍ നല്ലൊമ്പുഴ സ്വദേശി സെന്‍സെയ് സ്മൃതി കെ ഷാജു. കരാട്ടെ പരിശീലകരായ ഷാജു മാധവന്, സിന്ധു ഷാജു ദമ്പതികളുടെ മകളാണ് സ്മൃതി. സഹോദരന് സൂരജ്, ഇന്റര്‍നാഷണല്‍ കരാട്ടെ താരമാണ്. സ്മൃതിയും ഇന്റര്‍നാഷണല്‍ സെയ്ഡോ കാന്‍ കാരാട്ടേയില്‍ മൂന്നാമത് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് ജേതാവും കരാട്ടെ പരിശീലകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: