കോട്ടയം: രാജ്യത്തെ പ്രകൃതിദത്ത റബ്ബറിന്റെ ഉത്പാദനത്തിലും ഉപഭോഗത്തിലും 2022-23ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 8.3 ശതമാനവും 9.0 ശതമാനവും വര്‍ദ്ധന. 2021-22ല്‍ 775000 ടണ്ണായിരുന്ന റബ്ബര്‍ ഉത്പാദനം.
2022-23ല്‍ 8,39,000 ടണ്ണായി ഉയര്‍ന്നു. അതേസമയം 2021-22ല്‍ 12,38,000 ടണ്ണായിരുന്ന ഉപഭോഗം വര്‍ധിച്ച് 2022-23ല്‍ 13,50,000 ടണ്ണിലെത്തി. ചെറുകിട-വന്‍കിട റബ്ബര്‍ കര്‍ഷകര്‍, ടയര്‍-ടയറിതര ഉത്പന്ന നിര്‍മ്മാതാക്കള്‍, റബ്ബര്‍ ഉത്പാദകസംഘങ്ങള്‍ തുടങ്ങി റബ്ബര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി റബ്ബര്‍ ബോര്‍ഡ് രൂപവത്ക്കരിച്ചിട്ടുള്ള സ്റ്റാറ്റിസ്റ്റിക്സ് കണ്‍സള്‍ട്ടേറ്റീവ് പാനലിന്റെ ഇരുപത്തിയൊന്നാമത് യോഗത്തിലാണ് പ്രകൃതിദത്ത റബ്ബര്‍ സംബന്ധിച്ച സ്ഥിതിവിവരങ്ങള്‍ വിശകലനം.
ലോക റബ്ബര്‍ ഉത്പാദക രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ആഗോള ഉത്പാദനത്തില്‍ 2022ല്‍ ഇന്ത്യയുടെ വിഹിതമാകട്ടെ 5.8 ശതമാനവും. അതുപോലെ ആഗോള ഉപഭോഗത്തിന്റെ 9.3 ശതമാനമാണ് ഇന്ത്യയുടെ വിഹിതം. റബ്ബര്‍ ബോര്‍ഡ് നടത്തിയ ശ്രമങ്ങളാണ് ഉത്പാദനം മെച്ചപ്പെടുന്നതിന് കാരണമായത്. റബ്ബര്‍ ഉത്പാദകസംഘങ്ങള്‍ വഴി റെയിന്‍ഗാര്‍ഡിങ് വസ്തുക്കള്‍ വിതരണം ചെയ്ത് മഴക്കാലത്ത് മരങ്ങളില്‍ മഴമറ ഇട്ടതിനാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ ടാപ്പിങ് നടത്താന്‍ കഴിഞ്ഞു.
രാജ്യത്തെ റബ്ബര്‍ ഉപഭോഗത്തിന്റെ 70.3 ശതമാനവും ടയര്മേഖലയിലാണ്. ഈ മേഖലയില്‍ 4.8 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ടയറിതര ഉത്പന്നമേഖലയില്‍ 20.4 ശതമാനം വര്‍ദ്ധനയുണ്ടായത് ഉപഭോഗമേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-23ല്‍ യാത്രാവാഹനങ്ങളുടെ കയറ്റുമതിയിലും 14.7 ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: