നടന് ആശിഷ് വിദ്യാര്‍ത്ഥിയും ഭാര്യ രൂപാലി ബറുവയും സിംഗപൂരില്‍ മധുവിധു ആഘോഷത്തിലാണ്. സിംഗപൂരില്‍ നിന്നുളള ചിത്രങ്ങള്‍ ആശിഷ് വിദ്യാര്‍ത്ഥി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.
ആശിഷ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റിട്ടത്. സന്തോഷകരമായിരിക്കൂ…, ആശംസകള്‍ എന്നിങ്ങനെയാണ് കമന്റുകള്‍.
ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ആശിഷ് വിദ്യാര്‍ത്ഥി രൂപാലി ബറുവയെ വിവാഹം ചെയ്തത്.കൊല്‍ക്കത്തയില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
ആശിഷ് നേരത്തെ രാജോഷി ബറുവ എന്ന പിലൂവിനെ വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് ആര്‍ത്ത് എന്നൊരു മകനുമുണ്ട്. 2022ല്‍ ആശിഷും പൈലുവും വിവാഹമോചനം നേടി.
അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍, രൂപാലി ബറുവയുമായുള്ള തന്റെ രണ്ടാം വിവാഹം പ്രഖ്യാപിച്ചതിന് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ വന്ന പരാമര്‍ശങ്ങളെ കുറിച്ച് നടന് വെളിപ്പെടുത്തുകയുണ്ടായി. വയസന് വിവാഹം കഴിക്കുന്നു എന്നിങ്ങനെയായിരുന്നു കമന്റുകള്‍.
നമ്മള് ഓരോരുത്തരും പ്രായമാകും. പ്രായമായതുകൊണ്ട് മാത്രം ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യരുത് എന്നുണ്ടോ ? അസന്തുഷ്ടനായി മരിക്കണമെന്നാണോ? ഒരു കൂട്ട് വേണമെന്ന് തോന്നിയാല്‍ പാടില്ലെന്നുണ്ടോ -ആശിഷ് വിദ്യാര്‍ത്ഥി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: