സോള്‍ : 2023ലെ ഏഷ്യന്‍ അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം ദക്ഷിണ കൊറിയയിലെ യെച്ചോണില് രണ്ട് സ്വര്‍ണമടക്കം മൂന്ന് മെഡലുകള്‍ നേടി ഇന്ത്യ കുതിപ്പ് തുടങ്ങി.
വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ റെസോന മല്ലിക് ഹീനയും പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ ഭരത്പ്രീത് സിംഗും സ്വര്‍ണം നേടി
വനിതകളുടെ 400 മീറ്ററില്‍ 53.31 സെക്കന്‍ഡില്‍ ഓടിയെത്താണ് ഹീന ഒന്നാം സ്ഥാനം നേടിയത്.
ഈ വര്‍ഷം ആദ്യം അണ്ടര്‍ 18 ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ഹീന ഇപ്പോള്‍ അണ്ടര്‍18, അണ്ടര്‍ 20 വിഭാഗങ്ങളിലെ 400 മീറ്റര്‍ ഏഷ്യന്‍ ചാമ്പ്യനാണ്.
ഡിസ്കസ് ത്രോ ഫീല്‍ഡില്‍ ഭരത്പ്രീത് സിംഗ് 55.66 മീറ്റര്‍ ദൂരം താണ്ടിയാണ് സ്വര്‍ണം നേടിയത്.
വനിതകളുടെ 5,000 മീറ്റര്‍ ഓട്ടത്തില്‍ 17 മിനിറ്റും 17.11 സെക്കന്‍ഡും സമയത്തില്‍ ഓടിമെത്തിയ ആന്റിമ പാല് ഇന്ത്യക്ക് വേണ്ടി വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: