ഭുവനേശ്വര്‍: ഒഡീഷയിലെ ബാലാസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ വച്ച് ഷാലിമാര്‍-ചെന്നൈ കൊറോമാണ്ഡല്‍ എക്സ്പ്രസും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ച് അമ്പതിലേറെ പേര് മരിച്ചു. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. രാത്രി ഏഴരയോടെയായിരുന്നു ദുരന്തം.
ചരക്കു വണ്ടിയുമായി കൂട്ടിയിടിച്ച് കൊറോമാണ്ഡല്‍ എക്സ്പ്രസിന്റെ ബോഗികള്‍ പാളം തെറ്റി മറിഞ്ഞു. മറ്റൊരു ട്രാക്കിലേക്കാണ് ബോഗികള്‍ വീണത്. ഇതിലേക്ക് യശ്വന്ത്പൂര്‍-ഹൗറ എക്സ്പ്രസും ഇടിച്ചു. പാളം തെറ്റിയ 15 ബോഗികളില്‍ നിരവധി പേര് കുടുങ്ങിയിട്ടുണ്ട്. മുന്നൂറലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ കൂടിയേക്കാം.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേന്ദ്ര റെയില്‍വേ മന്ത്രിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും അപകട സ്ഥലത്തെത്തി. നിരവധി ട്രെയിനുകള്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: