നീലേശ്വരം: നഗരസഭയിലെ ഇരുപതാം വാര്‍ഡായ കൊയാമ്പുറത്ത് നിര്‍മ്മിക്കുന്ന പാര്‍ക്കിങ്ങിനെതിരെ സമീപവാസിയായ കുടുംബം പരാതിയുമായി രംഗത്ത്.കൊയാമ്പുറം കുറ്റിക്കടവിന് സമീപം പുഴയോരത്താണ് അബുബക്കര്‍ കല്ലായി സ്ഥലം പാട്ടത്തിനടുത്ത് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. പുഴ നികത്തിയും കണ്ടല്‍കാടുകള്‍ നശിപ്പിച്ചും വീട്ടിലേക്കുള്ള വഴി തടസപെടുത്തിയുമാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. കൊയാമ്പുറത്തെ ടി.വിനോദാണ് പരാതിക്കാരന്. നീലേശ്വരം വില്ലേജ് ഓഫീസര്‍, നഗരസഭ സെക്രട്ടറി, നഗരസഭ ചെയര്പേഴ്സന് എന്നിവര്‍ക്കാണ് ടി.വിനോദ് പരാതി നല്‍കിയത്. കാര്‍ഷിക ഫാം തൊഴിലാളിയായ താന്‍ 25 വര്ഷത്തിലധിമായി ഉപയോഗിച്ചിരുന്ന വഴി പാര്‍ക്ക് നിര്‍മ്മാണം മൂലം തടസപെട്ടിരിക്കുകയാണ്. ചതുപ്പ് സ്ഥലം നികത്തിയും കണ്ടല്‍കാടുകള്‍ വെട്ടിമാറ്റിയുമാണ് പാര്‍ക്കിലേക്ക് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. പുഴ നികത്തിയ ശേഷം അനധികൃതമായി മതില് കെട്ടിയ നിലയിലാണെന്നും പരാതിയില്‍ പറയുന്നു. മഴക്കാലത്ത് പൂര്‍ണമായും വെള്ളം കെട്ടി നില്ക്കുന്ന സ്ഥലത്താണ് പാര്‍ക്ക് നിര്‍മ്മാണം നടക്കുന്നത്. അത് കൊണ്ട് പാര്‍ക്ക് നിര്‍മ്മാണം നടക്കുന്നത് അനധികൃതമായിട്ടാണെന്നും നിര്‍മ്മാണം നടയുന്നതിനാവശ്യമായ നടപടികള്‍ എടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: