കാസര്‍കോട്: ഔഷധവിതരണ രംഗത്തെ സങ്കേതികവല്കരണം മറയാക്കി തൊഴിലാളികളുടെ സ്വകാര്യതയിലേക്കുള്ള കമ്പനികളുടെ കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് ബിഎംഎസ്ആര്‍എയുടെ പതിനാലാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഉല്പന്നങ്ങള് പ്രമോട്ട് ചെയ്യാന്‍ ഡോക്ടര്‍മാരെ കാണാന്‍ പോകുമ്പോള്‍ സ്പോട്ട് റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ കാണാന്‍ പോകുന്ന ഡോക്ടറെ ടാഗിങ് ചെയ്ത് ലോക്കേഷന്‍ ഓണ്‍ ചെയ്യണം. ഇത് തൊഴിലാളിയുടെ സ്വകാര്യത വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നതാണ്. പല ഡോക്ടര്‍മാരും ഇത്തരം ഇലക്ട്രോണിക് ഡിവൈസുകള്‍ അനുവദിക്കാത്തതും ജോലിയെ സാരമായി ബാധിക്കുന്നു. തുച്ഛമായ വരുമാനത്തിലാണ് ഇപ്പോള്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മിനിമം വേതനം 25,000 രൂപയാക്കി മാറ്റണമെന്നും സമ്മേളനം ആവശ്യപെട്ടു.
കൊവിഡിനെ മറയാക്കി ആശുപത്രി മാനേജുമെന്റുകള്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് മെഡിക്കല്‍ റപ്രസെന്റേറ്റീവ്സിന് തൊഴിലെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. സര്‍ക്കാര്‍ ആശുപത്രികളിലെയും തൊഴില്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യം മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കാസര്‍കോട് ടൗണ്‍ഹാളില്‍ അഡ്വ.പി. സുഹാസ് നഗറില്‍ നടന്ന സമ്മേളനം ബിഎംഎസ് ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. ഉപേന്ദ്രന് അധ്യക്ഷനായി.
സ്വാഗത സംഘം ചെയര്മാന് ഡോ. വെങ്കിടഗിരി, ആര്‍എസ്എസ് കാസര്‍കോട് ജില്ലാ കാര്യവാഹ് പവിത്രന് കെ.കെ. പുറം, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളീധരന്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് വി.വി. ബാലകൃഷ്ണന്, സെക്രട്ടറി ഗോവിന്ദന് മടിക്കൈ, ബിഎംഎസ്ആര്‍എ സംസ്ഥാന ജന.സെക്രട്ടറി എ.പി. അജിത് കുമാര്‍, വൈസ് പ്രസിഡന്റുമാരായ അനീഷ് കുമാര്‍, കെ. സുരേഷ് കുമാര്‍, സെക്രട്ടറിമാരായ മഹേഷ് കുമാര്‍, സി. സുരേഷ്, എം.പി. രഞ്ജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപനസമ്മേളനം ബിഎംഎസ് സംസ്ഥാന ജന.സെക്രട്ടറി ജി.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം കാസര്‍കോട് നഗരത്തില്‍ പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: