ലെസ്റ്റര്‍: ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ അടിച്ചു തകര്‍ക്കുമ്പോള്‍ ടെസ്റ്റിലെ വിശ്വസ്ഥനായ മധ്യനിര ബാറ്റ്സ്മാന് ചേതേശ്വര്‍ പൂജാര ഇംഗ്ലണ്ടില്‍ അടിച്ചു തകര്‍ക്കുന്നു.
കൗണ്ടി ക്രിക്കറ്റില്‍ സസെക്സ് കൗണ്ടിയുടെ നായകനായ പൂജാരയാണ് ഡിവിഷന് 2 ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചതാരം., ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 77.85 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും സഹിതം 545 റണ്‍സ് നേടി.. ഇന്നലെ ലെസ്റ്റര്ഷെയറിനെതിരെയും അര്‍ധസെഞ്വറി നേടിയിരുന്നു.128 പന്തില്‍ 77 റണ്‍സാണ് പൂജാര നേടിയത്.
കഴിഞ്ഞ വര്‍ഷവും സസെക്സിനായി പൂജാര മികച്ച ഫോമിലായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 109.40 ശരാശരിയില്‍ 1,094 റണ്‍സ് നേടിയിരുന്നു. അഞ്ച് അര്‍ധസെഞ്ചുറികള്‍ നേടി, മികച്ച സ്കോറായ 231.വെയ്ന്‍ മാഡ്സന്‍ (ഡെര്‍ബിഷയറിന് 1,273), ഹസീബ് ഹമീദ് (നോട്ടിംഗ്ഹാംഷെയറിന് 1,235), സാം നോര്‍ത്ത് ഈസ്റ്റ് (1,189 ന് 1,189) എന്നിവര്‍ക്ക് പിന്നില്‍ ഡിവിഷനിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരമായിരുന്നു പൂജാര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: