റോം : ഇന്റര്‍ മിലാന് വിട്ട് കാമറൂണിന്റെ ഒനാന ചെല്‍സിയിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മിലാന് സിഇഒ ഗ്യൂസെപ്പെ മറോട്ട. ഓനായ്ക്കായി ക്ലബ്ബിന് ഓഫറുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നും ഗ്യൂസെപ്പെ മറോട്ട വ്യക്തമാക്കി.
ചെല്‍സില്‍ നിന്ന് താരത്തിനായി 40 ദശലക്ഷം യൂറോയുടെ ഓഫര്‍ ഉണ്ടെന്ന് വാര്ത്തയുണ്ടയായിരുന്നു.
ഒനാന ഇന്റര്‍ മിലാനില്‍ സന്തോഷവാനാണ്. താരം ക്ലബില്‍ തുടരും. കൈമാറാന്‍ ഉദ്ദേശിക്കുന്നില്ല- മറോട്ട പറഞ്ഞു.
മികച്ച ഷോട്ട്-സ്റ്റോപ്പിംഗ് കഴിവുളള ഗോളിയാണ് ഒനാന. അയാക്സില്‍ നിന്ന് ഇന്റര്‍ മിലാനില്‍ എത്തിയ ശേഷം ഒനാന ടീമിലെ പ്രധാന സാന്നിദ്ധ്യം ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: