അനുരാഗ് സിങ് താക്കൂര്‍
(കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ,
കായിക യുവജനകാര്യ മന്ത്രി)
ദി കേരള സ്റ്റോറി ഒരു സാധാരണ സിനിമയല്ല. സത്യത്തെ തുറന്നുകാട്ടാനുള്ള ശ്രമമാണ് മതപരിവര്‍ത്തന സംഘങ്ങളുടെ ദുഷിച്ച അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടുന്ന സിനിമയാണ് എല്ലാ സഹോദരിമാരും പെണ്‍കുട്ടികളും ഈ സിനിമ കാണണം.
ഇന്ത്യയില്‍ ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിന് അനുകൂലമായ അലയൊലികള്‍ ഈ സിനിമ സൃഷ്ടിക്കും. പ്രണയക്കെണിയില്‍പ്പെടുത്തി ഇന്ത്യയിലെ നിരപരാധികളായ പെണ്‍കുട്ടികളെ എങ്ങനെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന സത്യമാണ് ഈ സിനിമയിലൂടെ മുന്നിലെത്തുന്നത്. രാജ്യത്തിനെതിരെ വര്‍ഷങ്ങളായി നടക്കുന്ന ഗൂഢാലോചനയാണ് വെളിച്ചത്ത് വന്നിരിക്കുന്നത്.
കേരളത്തില്‍ നടക്കുന്ന ഭീകരതയുടെ അപകടകരമായ ഗൂഢാലോചന ഇന്ത്യക്കും ലോകത്തിനും ആദ്യമായി ഒരു സിനിമ ധീരമായി കാണിച്ചുകൊടുത്തു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കോണ്‍ഗ്രസും ഇടതുപക്ഷവും നിഷേധിച്ചുകൊണ്ടിരുന്ന സത്യം രാജ്യത്തിനു മുന്നില്‍ വന്നിരിക്കുന്നു. ആഗോള ഭീകര സംഘടനയായ ഐഎസ്ഐഎസ് പോലുള്ള സംഘടനകളുടെ ഇന്ത്യക്കെതിരായ കുതന്ത്രങ്ങളെ തുറന്നുകാട്ടുന്ന ഒരു രേഖയാണ് ഇത്. തീവ്രവാദമെന്ന രാക്ഷസനില്‍ നിന്ന് നമ്മുടെ സഹോദരിമാരെയും പെണ്‍കുട്ടികളെയും എങ്ങനെ രക്ഷിക്കാമെന്ന് ഈ സിനിമ പഠിപ്പിക്കുന്നു.
മതപരിവര്‍ത്തനത്തിലൂടെ കേരളത്തിലെ നിരപരാധികളായ സഹോദരിമാരും പെണ്‍കുട്ടികളും ഭീകരതയുടെ ചെളിക്കുണ്ടിലേക്ക് വലിച്ചെറിയപ്പെട്ടു, ഇത് അവരുടെയും അവരുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും മാത്രമല്ല, ഈ രാജ്യത്തെ സ്നേഹിക്കുകയും ഭീകരതക്കെതിരെ പോരാടുകയും ചെയ്യുന്ന എല്ലാ ഇന്ത്യക്കാരുടെയും കഥ കൂടിയാണ്. പ്രീണന രാഷ്ട്രീയത്തില്‍ മുഴുകിയ കോണ്‍ഗ്രസും ഇടതുപക്ഷവും പതിറ്റാണ്ടുകളായി കേരളത്തില്‍ നടക്കുന്ന ഭീകരവാദ ഗൂഢാലോചനകളെ പ്രതിരോധിക്കാന്‍ കുപ്രചരണങ്ങള്‍ നടത്തുകയും കോടതികളെ സമീപിക്കുകയും ചെയ്തു. ഇന്ത്യയിലെ നിരപരാധികളായ പെണ്‍കുട്ടികള്‍ക്കൊപ്പമാണോ നിലകൊള്ളുന്നതെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കണം. തീവ്രവാദ സംഘടനകളെ തുറന്നുകാട്ടാനുള്ള ഈ ശ്രമത്തെ അനുകൂലിക്കുകയാണോ എതിര്‍ക്കുകയാണോ? ഭാവിയില്‍ ഇത്തരം റിക്രൂട്ട്മെന്റുകള്‍ ഉണ്ടാകുമോ? നമ്മുടെ പെണ്‍കുട്ടികള്‍ അതില്‍ കുടുങ്ങിപ്പോകണോ? കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പെണ്‍കുട്ടികള്‍ക്കൊപ്പമാണോ? അതോ അവര്‍ക്കെതിരെയാണോ? കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തീവ്രവാദ സംഘടന കള്ക്കൊപ്പമാണോ?
ദ കേരള സ്റ്റോറി നിരോധിച്ചതിലൂടെ ബംഗാളിലെ സഹോദരിമാരോടും പെണ്മക്കളോടും മമത ബാനര്‍ജി അനീതി കാണിച്ചിരിക്കുകയാണ്. മമതയുടെ ഇത്തരം നീക്കങ്ങള്‍ ഭീകരര്‍ക്ക് ശക്തി നല്കുന്നു. ബംഗാളില്‍ നിരപരാധിയായ ഒരു പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തത് നമ്മെ ലജ്ജിപ്പിക്കുന്നു. തീവ്രവാദത്തിന് ഇരയായ കേരളത്തിലെ ഈ നിരപരാധികളായ പെണ്‍കുട്ടികളോടാണോ, തീവ്രവാദ സംഘടനകളോടാണോ മമതയുടെ അനുഭാവം എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇന്ന് രാജ്യം മുഴുവന്‍ അവരോട് ഒരേ സ്വരത്തില്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, ഭീകരതയെ കേന്ദ്രീകരിച്ചുള്ള ഈ സിനിമയില്‍ എന്താണ് അവര്‍ക്ക് ഇത്ര പ്രശ്നം.
ഈ സിനിമയെ അജണ്ടയായി, പ്രചാരണമായി കരുതുന്നവരോട്, തീവ്രവാദത്തിന്റെ വക്താക്കളോട്, ഒന്നേ പറയാനുള്ളൂ…നിങ്ങള്‍ മറച്ചുവെച്ച ദ കേരള സ്റ്റോറി അറിയാന്‍ രാജ്യം ആഗ്രഹിക്കുന്നു.
(ദി കേരള സ്റ്റോറി കണ്ടതിനു ശേഷം നടത്തിയ പ്രതികരണത്തില്‍ നിന്നു തയാറാക്കിയത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: