ന്യൂദല്‍ഹി : മത്സ്യ രംഗത്തെ വികസനത്തിനയായി 6000 കോടി രൂപ നീക്കി വെക്കും. സഹകരണ സ്ഥാപനങ്ങള്‍ക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു. നിലവിലെ 157 മെഡിക്കല്‍ കോളേജുകള്‍ക്ക് അനുബന്ധമായി 157 നഴ്സിങ് കോളേജുകളും സ്ഥാപിക്കും. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കും.
കുട്ടികള്‍ക്കും, കൗമാരക്കാര്‍ക്കുമായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. പഞ്ചായത്ത് വാര്‍ഡ് തലത്തിലും സഹായം നല്‍കുമെന്നും ബജറ്റ് പ്രഖ്യാപനം. നഗരങ്ങളില്‍ സമഗ്ര വികസനം നടപ്പിലാക്കും, മാന്‍ ഹോളുകള്‍ ഒഴിവാക്കി പകരം മെഷീന് ഹോളുകള്‍ സ്ഥാപിക്കും. മികച്ച നഗരസഭകള്‍ക്ക് പ്രത്യേകം ഇന്‍സെന്റീവ്.
ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വര്‍ഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവെയ്ക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് സിവില്‍ സര്‍വീസ് പദ്ധതി നടപ്പിലാക്കും. സിവില്‍ സര്‍വീസിനായി പരിശീലനം നല്‍കും. രാജ്യത്തെ മില്ലറ്റ് ഉത്പ്പാദന ഹബ്ബാക്കി മാറ്റും. ഇതിനായി കേന്ദ്രം പ്രത്യേക സഹായങ്ങള്‍ നല്‍കും. ഏകലവ്യ സ്കൂളുകള്‍ സജീവമാക്കും. ഇതിനായി 38,000 അധ്യാപകരെ നിയമിക്കുമെന്നും ബജറ്റ് പ്രഖ്യാപനം.
വികസനം ,യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍, സാധാരണക്കാരനിലും എത്തിച്ചേരല്‍ തുടങ്ങി എഴ് മുന്‍ഗണനാ വിഷയങ്ങളില്‍ ഊന്നിയാണ് ബജറ്റ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: