ന്യൂദല്‍ഹി: ഇടത്തട്ടുകാരിലേക്ക് പുതിയ നികുതികളൊന്നും ഇനി ഒരു ബജറ്റിലുമുണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. അഞ്ച് ലക്ഷം വരെ ശമ്പളം വാങ്ങുന്ന ഒരാള്‍ക്കുമേലും നികുതിയുണ്ടാകില്ല സാധാരണക്കാരിയായി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന തനിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നന്നായി അറിയാമെന്ന് അവര്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിന് മുന്നോടിയായി പാഞ്ചജന്യ വാരികയ്ക്ക് അനുവദിച്ച ‘ബാത് ഭാരത് കി’ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മലാ സീതാരാമന്.
ഇടത്തട്ടുജീവിതം നയിക്കുന്ന സാധാരണക്കാര്‍ നേരിടുന്ന എല്ലാ സമ്മര്‍ദ്ദങ്ങളിലൂടെയുമാണ് ഞാനും കടന്നുവന്നത്. എനിക്ക് അത് നന്നായി അറിയാം. ഒരു പുതിയ നികുതിയും അവര്ക്കുമേലുണ്ടാകില്ല. ഇരുപത്തേഴ് നഗരങ്ങളില്‍ പുതിയതായി മെട്രോ സര്‍വീസ് ആരംഭിക്കാനും തീരുമാനമുണ്ട്. നഗരജീവിതത്തിന്റെ തിരക്കില്‍ സ്വതന്ത്രവും സുഗമവുമായ സഞ്ചാരം ലക്ഷ്യമിട്ടാണ് ഈ തീരുമാനം, ധനമന്ത്രി പറഞ്ഞു.
നൂറ് സ്മാര്‍ട് സിറ്റികളുടെ വികസനം ലക്ഷ്യമിട്ട് ആവശ്യമായ തുക നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വന്‍നഗരങ്ങളിലേക്ക് കുടിയേറിയ സാധാരണക്കാര്‍ക്ക് കച്ചവടത്തിനും തൊഴിലിനും വേണ്ട സൗകര്യമൊരുക്കുന്നതിനാണിത്. ഇത്തരം നടപടികള്‍ സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തും. ഇടത്തട്ടുകാരുടെ കീശകളില്‍ നേരിട്ട് പണമിടാനുള്ള പദ്ധതിയൊന്നും കേന്ദ്രസര്‍ക്കാരിനില്ല. എന്നാല്‍ ഇത്തരം സൗകര്യങ്ങളൊരുക്കുന്നതിലൂടെ അവരുടെ സമ്പത്തും ജീവിതവും സുരക്ഷിതമാകുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: