കണ്ണൂര്‍: ഇരുപതോളം വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍. തളിപ്പറമ്പിലെ സ്കൂള്‍ അധ്യാപകനും കൊണ്ടോട്ടി സ്വദേശിയുമായ ഫൈസല്‍ മേച്ചേരിയാണ് അറസ്റ്റിലായത്. അഞ്ചു വിദ്യാര്‍ത്ഥിനികളാണ് ആദ്യം പീഡനവിവരം പുറത്തുപറഞ്ഞത്. ഇതിനു പിന്നാലെ അധ്യാപകനെതിരെ സ്കൂളില്‍ നിന്ന് 15 ഓളം പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്കൂളില്‍ നിന്നാണ് ഇത്രയധികം പരാതികള്‍ ഉയരുന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ഥികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്
നാല് വര്‍ഷമായി അധ്യാപകന് സ്കൂളില്‍ പഠിപ്പിക്കുന്നുണ്ട്. മറ്റൊരു സ്കൂളില്‍ നിന്നും എത്തിയതാണ്. സ്കൂളില്‍ അധ്യാപിക നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെയാണ് ചൈല്‍ഡ് ലൈന്‍ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി, അത് പൊലീസിന് കൈമാറുകയായിരുന്നു.
നിലവില്‍ അഞ്ച് കേസുകളാണ് തളിപ്പറമ്പ് പൊലീസ് എടുത്തിരിക്കുന്നത്. അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേട്ട് കൂടുതല്‍ കേസ് എടുക്കുമെന്ന് പൊലീസ് പറയുന്നു. നേരത്തെ അദ്ദേഹം പ്രവര്‍ത്തിച്ച സ്കൂളിലും സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിന്നുന്നു. നിലവില്‍ അധ്യാപകനെതിരെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: