തിരുവനന്തപുരം:കണ്ണൂർ സർവകലാശാലയിലെ നിയമനക്കേസിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ രേഖ പുറത്ത്.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രവൃത്തി പരിചയമായി കാട്ടിയിരുന്ന സ്റ്റുഡന്റ് സര്‍വ്വീസ് ഡയറക്ടര്‍ എന്ന തസ്തിക അധ്യാപകതസ്തികയാണെന്നാണ് പ്രിയ വര്‍ഗ്ഗീസ് വാദിച്ചിരുന്നത്. എന്നാല്‍ ഇത് അനധ്യാപക തസ്തികയാണെന്നാണ് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് രേഖ നല്‍കിയിരിക്കുന്നത്. സിപിഎമ്മിന്റെ തന്റെ വനിതാ നേതാവായ എന്‍. സുകന്യ തന്നെയാണ് പ്രിയാവര്‍ഗ്ഗീസിന്റെ വാദത്തിനെതിരായ രേഖ നല്‍കിയത്. സെപ്തംബര്‍ 16ന് നടന്ന സെനറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റിന്റെ സ്ഥിരം സമിതി അധ്യക്ഷയായ എന്‍.സുകന്യയാണ് സ്റ്റുഡന്റ് സര്‍വ്വീസ് ഡയറക്ടര്‍ എന്നത് അനധ്യാപക തസ്തികയാണെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ആദര്‍ശത്തില്‍ ഉറച്ചുനിന്ന നേതാവായാണ് എന്‍. സുകന്യ അറിയപ്പെടുന്നത്.
പ്രിയാ വര്‍ഗ്ഗീസിന്റെ ഡപ്യൂട്ടേഷന് കാലയളവ് പ്രവൃത്തി പരിചയമായി പരിഗണിച്ച സര്‍വ്വകലാശാല നിലപാട് തള്ളുന്നതാണ് ഈ സെനറ്റ് രേഖ. ഇതോടെ കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന് ചുറ്റും കുരുക്ക് വീണ്ടും മുറുകുകയാണ്. ഗവര്‍ണറുടെ വാദമുഖങ്ങള്‍ക്ക് ശക്തിപകരുന്നതാണ് സെനറ്റ് രേഖ.
രജിസ്ട്രാറുടെ സത്യവാങ്മൂലത്തില്‍ പ്രിയാ വര്‍ഗ്ഗീസിന് ദിവസ വേതന അധ്യാപന കാലയളവും ഗവേഷണ കാലയളവും ഉള്‍പ്പെടെ 11 വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഗവേഷണ കാലം അസോസിയേറ്റ് പ്രൊഫസറുടെ നേരിട്ടുള്ള നിയമനത്തിന് അധ്യാപന പരിചയമായി കണക്കാക്കാന്‍ പാടില്ലെന്ന് യുജിസി കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: