ന്യൂദല്‍ഹി: രാജ്യത്തുള്ളത് 26.5 കോടി സ്കൂള്‍ വിദ്യാര്‍ത്ഥികളും 95.07 ലക്ഷം അധ്യാപകരും. ആകെ 14.9 ലക്ഷം സ്കൂളുകളുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും 2020-21 വര്‍ഷത്തെ പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്സ് (പിജിഐ) റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്.
വിവിധ സാമൂഹികസാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഏകദേശം 26.5 കോടി വിദ്യാര്ത്ഥികളുമുള്ള ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ ഒന്നാണ്. ഫലങ്ങള്‍, ഗവേണന്‍സ് മാനേജ്മെന്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി 70 സൂചകങ്ങള്‍ക്ക് 1000 പോയിന്റുകള്‍ ഉള്‍പ്പെടുന്നതാണ് പിജിഐ 2020-21 റിപ്പോര്‍ട്ട്.
ഇതുപ്രകാരം സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പത്ത് ഗ്രേഡുകളായി തരംതിരിക്കുന്നു. കേരളം, പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2020-21ല്‍ ലെവല്‍-2 (സ്കോര്‍ 901-950) നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: