കൊച്ചി: അറസ്റ്റിലായ പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട നേതാക്കളേയും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി കസ്റ്റിഡിയില്‍ വിട്ടു. ഏഴു ദിവസത്തേക്കാണ് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്. അതേസമയം, കോടതിയിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയതിന് നേതാക്കളെ കോടതി താക്കീത് ചെയ്തു. ഇനി മേലാല്‍ ഇത് ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, വിലങ്ങിട്ടാണ് തങ്ങളെ എന്‍ഐഎ കോടതിയില്‍ എത്തിക്കുന്നതെന്നും അതിനാല്‍ കൈ വേദനിക്കുനെന്നും പ്രതികള്‍ കോടതിയില്‍ പരിതപിച്ചു. പ്രതികള്‍ രക്ഷപെടാന്‍ സാധ്യതയുണ്ടെങ്കില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം വിലങ്ങിടാമെന്നും എന്തിനാണ് ഈ പ്രതികള്‍ക്ക് വിലങ്ങിട്ടതെന്ന് കോടതിയെ അറിയിച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിളും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഹിറ്റ് ലിസ്റ്റ് അടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ്. എന്‍ഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പിഎഫ്ഐ നേതാക്കളേയും കസ്റ്റഡിയില്‍ വേണമെന്നും നാട് രക്തത്തില്‍ മുങ്ങാതിരിക്കാന്‍ തുടരന്വേഷണം അനിവാര്യമെന്നും കോടതിയില്‍ എന്‍ഐഎ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. രാജ്യത്ത് ഇസ്ലാമിക ഭരണത്തിനാണ് പിഎഫ്ഐ ലക്ഷ്യമിട്ടതെന്ന് തെളിയിക്കുന്ന രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇതിനായി അറസ്റ്റിലായവര്‍ പലതവണ ഗൂഢാലചോന നടത്തി. സോഷ്യല്‍ മീഡിയിയല്‍ അടക്കം ഇവര്‍ ഇതിനായി പ്രചാരണം നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: