ചെന്നൈ: പ്രശസ്ത സംവിധായകന് മണിരത്നത്തിന് കൊവിഡ് സ്ഥിരീകരിച്ചു. സംവിധായകനെ ചികിത്സയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരങ്ങള്‍.
മണിരത്നത്തിന്റെ പുതിയ സിനിമയായ പൊന്നിയിന്‍ സെല്‍വന്റെ പണിപ്പുരയിലായിരുന്നു അദേഹം. ഇതിന്റെ ടീസറും അടുത്തിടെ റിലീസ് ചെയ്തിരുന്നു. ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ‘പൊന്നിയിന്‍ സെല്വന്’ നിയമക്കുരുക്കിലും പെട്ടിരുന്നു. ചോള രാജക്കന്മാരെ തെറ്റായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്. സെപ്റ്റംബര്‍ 30ന് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. അതിനിടെയാണ് അദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
‘പൊന്നിയിന്‍ സെല്വന്’ തമിഴില്‍ കൂടാതെ മലയാളം, ഹിന്ദി, തെലുഗു, കന്നഡ ഭാഷകളിലും പുറത്തിറങ്ങും. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്ത നോവലായ പൊന്നിയന്‍ സെല്‍വത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: