തിരുവനന്തപുരം: എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടങ്കില്‍ ഈ ചെയ്തതിന് പിണറായി വിജയന് അനുഭവിക്കുമെന്ന് പി സി ജോര്‍ജിന്റെ ഭാര്യ ഉഷ. രണ്ടാഴ്ചയ്ക്കുള്ളില്‍ അനുഭവിച്ചിരിക്കും. ഉഷ പറഞ്ഞു.
‘പി സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ കളിയാണിത്. രാഷ്ട്രീയ വൈരാഗ്യമാണ് പിന്നില്‍. മുഖ്യമന്ത്രിക്ക് ചേരുന്ന ശൈലിയല്ല ഈ വേട്ടയാടല്‍. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യം തനിക്കുണ്ട്. ഒരു കുടുംബം തകര്‍ക്കുന്ന പണിയാണ് അയാള്‍ ചെയ്തത്’. ഉഷ പറഞ്ഞു.
സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്നങ്ങള്‍ പുറത്തു വരാതിരിക്കാനാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഉഷ ജോര്‍ജ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: